Web Desk

June 04, 2020, 10:00 pm

ആരാധനാലയങ്ങളിലെ പ്രവേശനം; മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ

Janayugom Online

രാജ്യത്ത് ലോക്ക് ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ട ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ കേന്ദ്രം മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളിലും പോകരുത്. ആരാധനാലയങ്ങളിൽ പ്രവേശിക്കുമ്പോഴും മുഖാവരണം നിർബന്ധമാണ്. പ്രസാദമോ തീർത്ഥമോ നല്കരുത്. കൊയറും പ്രാർത്ഥനാ സംഘങ്ങളും ഒഴിവാക്കണം. വലിയ കൂട്ടായ്മകൾ അനുവദിക്കരുത്. പ്രാർത്ഥനയ്ക്ക് പൊതുപായ ഒഴിവാക്കണം. വിഗ്രഹങ്ങളിലും മൂർത്തികളിലും തൊടാൻ അനുവദിക്കരുത് എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.

updat­ing…