July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

വിറ്റ് തുലയ്ക്കുന്നു

Janayugom Webdesk
February 8, 2021

രാജ്യത്തെ പൊതുമേഖലയെ ഇല്ലാതാക്കിക്കൊണ്ട് വന്‍ സ്വകാര്യവല്‍ക്കരണത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കം. പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം ഗണ്യമായി വെട്ടിച്ചുരുക്കി 300ല്‍ നിന്നും 12 ആക്കാനാണ് പദ്ധതി. കഴിഞ്ഞ ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. നിതിആയോഗിന്റെ ശുപാര്‍ശ പ്രകാരമായിരിക്കും നടപടി സ്വീകരിക്കുക. അടുത്തതായി വിറ്റഴിക്കേണ്ട സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ നിതിആയോഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം രാജ്യത്തെ നാലു തന്ത്രപ്രധാന മേഖലകളില്‍ മാത്രമായി പൊതുമേഖല സ്ഥാപനങ്ങളെ പരിമിതപ്പെടുത്തും.

പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നത് ആണവോര്‍ജ്ജം, ബഹിരാകാശം, പ്രതിരോധം, ഗതാഗതം, ടെലി കമ്മ്യൂണിക്കേഷന്‍, ഊര്‍ജ്ജം, പെട്രോളിയം, കല്‍ക്കരി, ധാതുലവണങ്ങള്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ്, ധനകാര്യ സേവനം എന്നിവയാണ്. ഇവയിൽ നിന്നും അതീവ പ്രധാനമായ നാല് മേഖലകളിലേക്ക് പൊതുമേഖല കേന്ദ്രീകരിക്കും. ഓരോ സെക്ടറിലും മൂന്ന് മുതല്‍ നാലു കമ്പനികള്‍ വരെയായിരിക്കും നിലനിര്‍ത്തുക. ബാക്കി കമ്പനികളുടെ ഓഹരികള്‍ പൂർണ്ണമായി വിറ്റഴിക്കും. അല്ലെങ്കിൽ ഇവ അടച്ചുപൂട്ടൂം. 2019 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 348 പൊതുമേഖല സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്. ഇതില്‍ 249 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 86 എണ്ണം നിര്‍മ്മാണ ഘട്ടത്തിലാണ്. 13 എണ്ണം നിലവിൽ അടച്ചുപൂട്ടലിന്റെ വക്കിലുമാണ്.

2021–22 സാമ്പത്തിക വര്‍ഷം ഏകദേശം രണ്ടുലക്ഷം കോടിയോളം രൂപയുടെ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാന്‍ ലക്ഷ്യമിടുന്നതായി ബജറ്റില്‍ സൂചിപ്പിച്ചിരുന്നു. രണ്ടു പൊതുമേഖല ബാങ്കുകളും ഒരു ഇന്‍ഷുറന്‍സ് കമ്പനിയും ഉള്‍പ്പെടെ പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ENGLISH SUMMARY: cen­ter govt sell pub­lic sectors

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.