ഇന്ത്യയിലേക്ക് വരുന്ന വിമാന യാത്രക്കാർക്ക് കേന്ദ്രത്തിന്റെ പുതിയ മാർഗ നിർദ്ദേശങ്ങൾ

Web Desk

ന്യൂഡൽഹി

Posted on August 03, 2020, 9:08 am

വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓഗസ്റ്റ് 8 മുതല്‍ പുതുക്കിയ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ വരും. മേയ് 24 ന് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തിന് പകരമാണ് പുതിയ നിര്‍ദേശം.

ഓഗസ്റ്റ് 31 വരെ ഇന്ത്യയിലേക്കും പുറത്തേക്കുമുളള വിമാന സര്‍വ്വീസുകള്‍ക്കുളള വിലക്ക് ഡിജിസിഎ നീട്ടിയിരുന്നു. എന്നാല്‍ ഡിജിസിഎ അംഗീകരിച്ച മറ്റു സര്‍വീസുകള്‍ക്കും കാര്‍ഗോ സര്‍വീസുകള്‍ക്കും വിലക്ക് ബാധകമല്ല.

പ്രധാന മാർഗനിർദേശങ്ങൾ:

∙ എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് newdelhiairport.in എന്ന പോർട്ടലിൽ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം സമർപ്പിക്കണം.‌

∙ ഇന്ത്യയിലെത്തിയാൽ 14 ദിവസം നിർബന്ധിത ക്വാറന്റീന്‍. ഇതിൽ ഏഴ് ദിവസം പണം നൽകിയുള്ള ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനും ഏഴ് ദിവസം ഹോം ക്വാറന്റീനും

∙ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂർ മുൻപ് വരെ നടത്തിയ ആർടി-പിസിആർ ടെസ്റ്റിൽ കോവിഡ് ഫലം നെഗറ്റീവുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിർബന്ധമില്ല.

∙ കോവിഡ് ഫലം നെഗറ്റീവായവർ പരിശോധനയുടെ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് യാത്ര പുറപ്പെടുന്നതിന് മുൻപ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. റിപ്പോർട്ടിൽ കൃത്രിമം കാണിച്ചാൽ ക്രിമിനൽ കേസ്.

∙ ഗുരുതര അസുഖമുള്ളവർ, ഗർഭിണികൾ, പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്കൊപ്പം വരുന്ന മാതാപിതാക്കൾ, മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ വരുന്നവർ എന്നിവർക്കും 14 ദിവസം ഹോം ക്വാറന്റീൻ അനുവദിക്കും. എന്നാൽ ഇളവ് ആവശ്യമുള്ളവർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് പോർട്ടലിലൂടെ അപേക്ഷിക്കണം. ഇളവ് അനുവദിക്കുന്നതിൽ അന്തിമതീരുമാനം സർക്കാർ അധികൃതർക്കായിരിക്കും.

ENGLISH SUMMARY: Cen­tre’s New Guide­lines For Inter­na­tion­al Pas­sen­gers Enter­ing India

YOU MAY ALSO LIKE THIS VIDEO