March 30, 2023 Thursday

Related news

March 23, 2023
March 19, 2023
March 3, 2023
February 25, 2023
February 21, 2023
February 20, 2023
February 17, 2023
February 7, 2023
February 6, 2023
February 6, 2023

ആര്‍എസ്എസ് നേതാവ് വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജി

കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു
web desk
ചെന്നൈ
February 6, 2023 4:21 pm

ആര്‍എസ്എസ്-ബിജെപി മുന്‍ നേതാവും ഭാരതീയ ജനതാ മഹിളാമോര്‍ച്ചയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന എൽ വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

ഗൗരിയുടെ നിയമന ശുപാര്‍ശക്കെതിരെ നേരത്തെ തന്നെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഒരു കൂട്ടം അഭിഭാഷകർ നേരത്തെ രാഷ്ട്രപതിക്കും സുപ്രീം കോടതി കൊളീജിയത്തിനും കത്തെഴുതുകയും ചെയ്തു. അതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഇത്തരം നിയമനങ്ങൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തുരങ്കം വയ്ക്കാൻ വഴിയൊരുക്കുമെന്ന ആശങ്കയുണ്ടെന്നാണ് അഭിഭാഷകരുടെ വാദം. അഭൂതപൂർവവും അനാവശ്യവുമായ വിമർശനങ്ങൾ നേരിടുന്ന ഈ പ്രശ്‌നകരമായ കാലത്ത്, ഇത് ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്തുമെന്നും അഭിഭാഷകര്‍ പറയുന്നു.

വിക്ടോറിയ ഗൗരിയുടെ നിയമനത്തിനെതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിസമ്മതിച്ചു. ജനുവരി 17നാണ് ഗൗരിയെ ഹൈക്കോടതിയിലേക്ക് ഉയര്‍ത്തുന്നതിന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ് എന്നിവര്‍ നിര്‍ദ്ദേശിച്ചത്.

മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ വിക്ടോറിയ ഗൗരി നടത്തിയ പ്രസ്താവനകൾ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ‘ദേശീയ സുരക്ഷയ്ക്കും സമാധാനത്തിനും ജിഹാദും ക്രിസ്ത്യൻ മിഷണറിയും കൂടുതൽ ഭീഷണിയെന്നും ക്രിസ്ത്യൻ മിഷണറിമാരുടേത് സാംസ്കാരിക വംശഹത്യയെന്നും വിശദീകരിക്കുന്ന രണ്ട് അഭിമുഖങ്ങളാണ് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. 2012 ഒക്‌ടോബർ ഒന്നിന് ആർഎസ്‌എസ് പ്രസിദ്ധീകരണത്തിൽ വന്ന ‘സാമൂഹിക സൗഹാർദ്ദം നശിപ്പിക്കുന്ന ആക്രമണാത്മക സ്നാനം’ എന്ന ലേഖനവും ചര്‍ച്ചയായിരുന്നു.

Eng­lish Sam­mury: Cen­tre Noti­fies Appoint­ment Of Advo­cate L Vic­to­ria Gowri As Addi­tion­al Judge Of Madras High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.