Web Desk

June 12, 2020, 5:04 pm

കോവിഡ്; ഈ അഞ്ചു സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി കേന്ദ്രം, ഇളവുകൾ പിൻവലിക്കാൻ സാധ്യത

Janayugom Online

കോവിഡ് ബാധയിൽ ഇന്ത്യ വിറങ്ങലിച്ച് നിൽകുമ്പോൾ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രത നിർദേശം. രോഗവ്യാപനം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ മെഡിക്കൽ സംവിധാനം വെല്ലുവിളി നേരിടുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ ലോക് ഡൗൺ ഇളവുകൾ വെട്ടി ചുരുക്കാനുള്ള നീക്കം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലാണ് രോഗബാധയും മരണ നിരക്കുകളും കൂടുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ 84 ശതമാനവും മഹാരാഷ്‌ട്ര, തമിഴ്ന്നാട്, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലാണ്. ഈ സംസ്ഥാനങ്ങളില്‍ മരണ നിരക്ക് ദേശീയ ശരാശരിയേക്കാൾ മുകളിലാണ്.

കോവിഡ് മരണങ്ങളുടെ ദേശീയ ശരാശരി 2.8 ശതമാനമാണെങ്കിൽ അഞ്ചു ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ ശരാശരി നിരക്ക്. കേന്ദ്രം ഈ അഞ്ചു സംസ്ഥാനങ്ങൾക്കും ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. മാസങ്ങളോളം കോവിഡ് വ്യാപനം നീണ്ടു നിൽക്കുമെന്ന് മുന്നറിയിപ്പുകൾ ഉള്ളതിനാൽ വെന്റിലേറ്റർ, ഐസിയു അടക്കമുള്ള സംവിധാനങ്ങൾ ഓഗസ്‌റ്റോടെ നിറയുമെന്നും കൂടുതൽ കരുതൽ വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

ENGLISH SUMMARY: Cen­tre warns five states in covid

YOU MAY ALSO LIKE THIS VIDEO