വീണ്ടും കേന്ദ്രത്തിന്‍റെ കുത്ത്: വിദേശ വസ്തുക്കൾക്ക് കസ്റ്റംസ് നിയന്ത്രണം

Web Desk
Posted on August 20, 2018, 7:27 pm
കൊച്ചി: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കേന്ദ്ര സർക്കാരിന്റെ പിന്നിൽ നിന്നുള്ള കുത്തു വീണ്ടും . വിവിധ വിദേശരാജ്യങ്ങളില്‍നിന്ന് ലഭിച്ച വസ്തുക്കള്‍ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നു. വന്‍ കസ്റ്റംസ് നികുതിയാണ് കസ്റ്റംസ് ഈടാക്കുന്നത്. ദുരിതാശ്വാസ വസ്തുക്കള്‍ പുറത്തെത്തിക്കണമെങ്കില്‍ വന്‍ നികുതി നല്‍കണമെന്നാണ് കസ്റ്റംസ് നിലപാട്.
ഇക്കാര്യത്തിൽ പ്രത്യേക ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് നാല് ദിവസം മുമ്പ് കേന്ദ്രസര്‍ക്കാരിന് കേരളം കത്ത് നല്‍കിയിരുന്നു. ഈ കത്തിന് മറുപടി പോലും നല്‍കിയില്ല. ബീഹാറിലും കശ്മീരിലും ദുരിത സമയത്ത് ഇത്തരം കാര്യങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്ന കേന്ദ്രം കേരളത്തോട് മുഖംതിരിക്കുകയാണ്.ദുരിത കാലത്തെ സഹായങ്ങൾ വെട്ടികുറച്ചതിന് പിന്നാലെ ഇളവുകൾ നൽകുന്നതിലും വിമുഖത കാട്ടുന്നു.
ഐക്യരാഷ്ട്രസഭയും ജപ്പാനും കേരളത്തെ സഹായിക്കാമെന്ന് അറിയിച്ചുവെങ്കിലും ഇതുവരെ ഇക്കാര്യത്തിലും കേന്ദ്ര തീരുമാനമായിട്ടില്ല.
Image rep­re­sen­ta­tion­al