ആരോഗ്യ സേതു ആപ്പ് വിവാദത്തില്‍ പുതിയ വിശദീകരണവുമായി കേന്ദ്രം. ആപ്പ് സര്‍ക്കാരിന്റേതാണെന്നും സാങ്കേതിക രംഗത്തെ വിദഗ്ധരുടെ സഹായത്തോടെയാണ് ആപ്പ് വികസിപ്പിച്ചതെന്നും കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു.
ആരോഗ്യ സേതു ആപ്പ് നിര്‍മിച്ചതാരാണെന്ന് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. വിവരാവകാശ രേഖ പ്രകാരമുള്ള ചോദ്യത്തിനായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ഇതേ തുടര്‍ന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ആരോഗ്യ സേതുവിന്റെ നിര്‍മാണം അടക്കമുള്ള വിവരങ്ങള്‍ തേടി ആക്ടിവിസ്റ്റായ ഗൗരവ് ദാസ് ഐടി മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, നാഷണല്‍ ഇ‑ഗവേണന്‍സ് ഡിവിഷന്, ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം എന്നിവിടങ്ങളിലേക്കാണ് വിവരാവകാശ അപേക്ഷ അയച്ചത്.
കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി തയാറാക്കിയ ആരോഗ്യ സേതു ആപ്പ് ഇതിനകം ലക്ഷക്കണക്കിന് പേരാണ് ഉപയോഗിച്ചത്. ആപ്പിന്റെ സുരക്ഷിതത്വം സംബന്ധിച്ച് നേരത്തെ തന്നെ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. അതിനിടെ എൻഐസിക്കെതിരെ കോടതിയലക്ഷ്യം നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി പൊതുപ്രവർത്തകനായ തെഹ്സിൻ പൂനാവാല ചീഫ് ജസ്റ്റിസിന് അപേക്ഷ നൽകിയിട്ടുണ്ട്.
ENGLISH SUMMARY: centre’s explanation in arogya setu app
YOU MAY ALSO LIKE THIS VIDEO