കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിലും സ്ഥിതിവിവര കണക്കുകള്‍ സമാഹരിക്കുന്നതിലും വീഴ്ച വരുത്തിയ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ക്ഷമിക്കാവുന്ന ഉദാസീനതയല്ല ഇതെന്ന് കോടതി വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ജൂലൈ 31 നകം ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി നടപ്പിലാക്കണമെന്നും കോവിഡ് പകര്‍ച്ചവ്യാധി അവസാനിക്കുന്നതുവരെ കുടിയേറ്റക്കാര്‍ക്കായി സമൂഹ അടുക്കളകള്‍ നടത്തണമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എം ആര്‍ ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചു. കുടിയേറ്റ തൊഴിലാളികളുടെ രജിസ്‌ട്രേഷനായി ജൂലൈ 31നകം പോര്‍ട്ടല്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സുപ്രീം കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പ്രതിക്കൂട്ടിലായിരിക്കുന്നത്.
കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം തികഞ്ഞ അലംഭാവമാണ് പുലര്‍ത്തുന്നത്. ഈ നിലപാടിനോടു ശക്തമായി വിയോജിക്കുന്നു.
സംസ്ഥാനങ്ങളിലെ നഗര‑ഗ്രാമീണ മേഖലകളിലുള്ള കുടിയേറ്റ തൊഴിലാളികളുടെ എണ്ണം പുനര്‍നിര്‍ണയിക്കാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കണമെന്നും കേസ് തീര്‍പ്പാക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. കുടിയേറ്റ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും കുടിയേറ്റ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി നിര്‍ദ്ദേശിച്ചു.
ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്‌മെന്‍ (റെഗുലേഷന്‍ ഓഫ് എംപ്ലോയിമെന്റ് ആന്റ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) നിയമം 1976 ന്റെ അടിസ്ഥാനത്തിലാണിത്. നിയമം നടപ്പിലാക്കാത്തത് കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതായും ഉത്തരവില്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
English summary: Centre’s indifference to the welfare of migrant workers is unforgivable
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.