റവന്യൂ വകുപ്പ് കഴിഞ്ഞ ആഴ്ചയിൽ പുറത്തിറക്കിയ പട്ടയ സംബന്ധമായ ഉത്തരവ് തിരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 16.10. 2020 ൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പട്ടയം സംബന്ധിച്ചുളള യാതൊരു രേഖകളും ലഭ്യമല്ലാത്തതും റവന്യൂ രേഖകളിൽ ആയതിനനുസരണമായി മാറ്റങ്ങൾ വരുത്തിയിട്ടില്ലാത്തതുമായ കേസുകളിൽ നിലവിലെ കൈവശക്കാരൻറെ അർഹത പരിശോധിച്ച് പട്ടയം അനുവദിക്കാമെന്ന് പറഞ്ഞിരുന്നു.
എന്നാൽ പ്രസ്തുത ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ ഇടയാകുമെന്നതിനാലും, വ്യാജ പട്ടയങ്ങൾ റദ്ദ് ചെയ്യുന്നതിന് ഇപ്പോൾ സ്വീകരിച്ചുവരുന്ന നടപടികളേയും ഇടുക്കിയിലെ വട്ടവട, കൊട്ടക്കമ്പൂർപോലെയുളള പ്രദേശങ്ങളിൽ നടന്നുവരുന്ന പട്ടയ പരിശോധനാ നടപടികളേയും ദോഷകരമായി ബാധിക്കു മെന്നതിനാലും, മുമ്പ് റദ്ദ് ചെയ്തിട്ടുളള പട്ടയങ്ങൾ സംബന്ധിച്ച അവകാശവാദങ്ങൾ ഉന്നയിക്കാൻ ഇടയാക്കുമെന്നതിനാലും പ്രസ്തുത സർക്കുലറിലെ വ്യവസ്ഥകളിൽ മാറ്റം വരുത്തി പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങളോടെ സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
പുതുക്കിയ ഉത്തരവനുസരിച്ച് വസ്തു കൈവശക്കാരൻറെ അസൽ പട്ടയം നഷ്ടപ്പെട്ടിട്ടുളള, സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികളുടെ ഓഫീസുകളിൽ പട്ടയ ഫയൽ ലഭ്യമായിരിക്കുകയും, നമ്പർ1,നമ്പർ2 രജിസ്റ്ററുകൾ, പതിവ് ലിസ്റ്റ്, റീസർവ്വേ ലാൻറ് രജിസ്റ്റർ, കൂടുതൽ കുറവ് രജിസ്റ്ററുകൾ ഉൾപ്പടെയുളള രേഖൾ എന്നിവയിലെ രേഖപ്പെടുത്തലുകൾ ശരിയായിരിക്കുകയും പതിവ് തുകകൾ ഖജനാവിൽ ഒടുക്കുവരുത്തിയിട്ടുളളത് സംബന്ധിച്ചുളള രേഖകൾ ലഭ്യമായിരിക്കുകയും ചെയ്യുന്നതോടൊപ്പം വില്ലേജ് ഓഫീസിലെ തണ്ടപ്പേർ അക്കൗണ്ടിൽ ഭൂനികുതി ഒടുക്കി വരുന്നതുമായ ഫയൽ പ്രകാരമുളള കൈവശ ഭൂമിയാണെന്ന് ഉറപ്പുവരുത്തി, പട്ടയത്തിൻറെ ആധികാരികത ഉറപ്പുവരുത്തുകയും ചെയ്ത ശേഷം നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയാണ് പുതിയ ഉത്തരവ്.
1964ലെ കേരള ഭൂമി പതിവ്ചട്ടങ്ങൾ, 1965 ലെ കേരള മുനിസിപ്പൽ, കോർപ്പറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങൾ 1993 ലെ 01.01.1977 ന് മുമ്പ് വനഭൂമിയിൽ നടത്തിയിട്ടുളള കുടിയേറ്റങ്ങൾ ക്രമീകരിക്കുന്നതിനായുളള പ്രത്യേ ഭൂമി പതിവ് ചട്ടങ്ങൾ എന്നീ പതിവ് ചട്ടങ്ങൾ പ്രകാരം അനുവദിച്ച പട്ടയങ്ങൾക്ക് മാത്രമേ ഈ ഉത്തരവിലെ വ്യവസ്ഥകൾ ബാധകമായിരിക്കുകയുളളുവെന്നും പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
English summary; Certificate of Existence latest updation
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.