കോഴിക്കോട്: സൂക്ഷിച്ചുവെച്ച പ്രധാനപ്പെട്ട സര്‍ട്ടിഫിക്കറ്റുകളെല്ലാം നഷ്ടമായതിനെ തുടർന്ന് റിട്ട. പ്രധാനാധ്യാപകൻ ആത്മഹത്യ ചെയ്തു. കോഴിക്കോട് നരിക്കുനി പാലോളിത്താഴം വെളുത്താവില് മീത്തല്‍ മുഹമ്മദലിയെ (69) ആണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂക്ഷിച്ചുവെച്ച പ്രധാനപ്പെട്ട സര്‍ട്ടിഫിക്കറ്റുകളെല്ലാം നഷ്ടമായെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. രേഖകള്‍ നഷ്ടപ്പെട്ടതോടെ പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് മുഹമ്മദലി ആശങ്കയിലായിരുന്നെന്ന് പരിചയക്കാര് പറയുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വീട്ടിനടുത്ത കിണറ്റില്‍ മുഹമ്മദലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൗരത്വം തെളിയിക്കാന്‍ എന്തൊക്കെ രേഖകള്‍ വേണമെന്ന് അടുത്ത സുഹൃത്തുക്കളോട് ഇദ്ദേഹം ചോദിക്കാറുണ്ടായിരുന്നു. തന്റെയും ഭാര്യ ആസ്യയുടെയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും പിതാവിന്റെ സര്‍ട്ടിഫിക്കറ്റുകളും കൈയില്‍ നിന്ന് നഷ്ടപ്പെട്ടതായാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. വേസ്റ്റ് പേപ്പറിന്റെ കൂടെയാണ് രേഖകള്‍ നഷ്ടപ്പെട്ടതെന്ന് കുറിപ്പില്‍ പറയുന്നു. മുഹമ്മദലി രേഖകള്‍ നഷ്ടപ്പെട്ടതില്‍ ആശങ്ക പ്രകടിപ്പിച്ചതുമായി കൂട്ടിവായിക്കുമ്പോൾ പൗരത്വ നിയമവുമായി മരണത്തിന് ബന്ധമുണ്ടോയെന്ന സംശയം വരുന്നതെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.
English summary: Certificates lost; Concerned about whether citizenship can be proved, Ret. The headmaster committed suicide
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.