Wednesday
20 Feb 2019

മുഖം കാട്ടി ‘ഡിജി യാത്ര’

By: Web Desk | Thursday 4 October 2018 10:39 PM IST

ന്യൂഡല്‍ഹി: യാത്രികര്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ ഫേഷ്യല്‍ റെക്കഗ്‌നിഷനിലൂടെ അനുമതി നല്‍കുന്ന ‘ഡിജി യാത്ര’ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍.
യാത്രക്കാരുടെ മുഖം സെന്‍സറുകള്‍ വഴി തിരിച്ചറിയുന്ന സാങ്കേതിക വിദ്യയാണ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍. ഭാവിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഉദ്യമത്തിന് തുടക്കം കുറിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
അതേസമയം ഡിജി യാത്ര യാത്രക്കാര്‍ക്ക് നിര്‍ബന്ധമല്ലെന്നും യാത്രാസംബന്ധമായ നടപടികള്‍ വേഗത്തിലും കടലാസ് രഹിതവുമാക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.