25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 24, 2025
March 10, 2025
December 21, 2024
October 29, 2024
October 6, 2024
October 1, 2024
September 6, 2024
August 3, 2024
July 22, 2024
June 19, 2024

സിഎഫ്ആർഡിയുടെ സാമ്പിൾ കളക്ഷൻ സെന്ററുകൾ ആരംഭിക്കും: ജി ആ‍ർ അനിൽ

Janayugom Webdesk
തിരുവനന്തപുരം:
November 3, 2021 7:08 pm

കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റിന്റെ (സിഎഫ്ആർഡി) സാമ്പിൾ കളക്ഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആ‍ർ അനിൽ. എല്ലാ ജില്ലകളിലും സാമ്പിൾ കളക്ഷൻ സെന്ററുകൾ ആരംഭിക്കുന്നതിന് മുൻപ് പരീക്ഷണ അടിസ്ഥാനത്തിൽ സപ്ലൈകോ ഹെഡ് ഓഫീസിൽ ഒരു കളക്ഷൻ സെന്റർ ആരംഭിച്ചു. എന്നാൽ കോവിഡ് മൂലം സെന്ററിന്റെ തുട‍ർ പ്രവർത്തനം മുടങ്ങി. പദ്ധതി നടപ്പാക്കാനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പുതുതായി ഒരു പീപ്പിൾ ബസാറും ഒരു മാവേലി മെഡിക്കൽ സ്റ്റോറും ആരംഭിച്ചു. കൂടാതെ 14 മാവേലി സ്റ്റോറുകൾ സൗകര്യപ്രദമായ സഥലത്തേക്ക് മാറ്റി സൂപ്പർ മാവേലി സ്റ്റോറുകളായും രണ്ടെണ്ണം സൂപ്പർ മാ‍ർക്കറ്റുകളായും ഉയർത്തിയെന്നും മന്ത്രി പറഞ്ഞു. വി ശശി, സിസി മുകുന്ദൻ, പി ബാലചന്ദ്രൻ, വാഴൂർ സോമൻ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ENGLISH SUMMARY: CFRD Sam­ple Col­lec­tion Cen­ters to be start­ed: G R Anil

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.