ഹൈദരാബാദ്: അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടത്തിൽ രവിചന്ദ്ര അശ്വിനൊപ്പമെത്തി യുസ്വേന്ദ്ര ചാഹൽ. ഹൈദരാബാദ് ടെസ്റ്റിൽ വെസ്റ്റിൻഡീസിനെതിരെ രണ്ട് വിക്കറ്റുകൾ നേടിയതോടെയാണ് അശ്വിൻ നേട്ടത്തിലെത്തിയത്. പതിനെട്ടാം ഓവറില്‍ ഷിമ്രോണ്‍ ഹെറ്റ്മെയറിനേയും, കീറോണ്‍ പൊള്ളാര്‍ഡിനേയും പുറത്താക്കിയ ചാഹല്‍ 52 വിക്കറ്റ് തികച്ചു.
അശ്വിന് 46 മത്സരങ്ങളില്‍നിന്നുമാണ് 52 വിക്കറ്റെടുത്തത്. ചാഹല്‍ 35 കളികളില്‍നിന്നും അശ്വിന്റെ നേട്ടത്തിനൊപ്പമെത്തി. 50 വിക്കറ്റ് വേഗത്തിലെടുക്കുന്ന താരമായി നേരത്തെ ചാഹല്‍ മാറിയിരുന്നു. ഇന്ത്യയ്ക്കായി കൂടുതല്‍ വിക്കറ്റെടുത്ത അശ്വിന്റെ റെക്കോര്‍ഡ് തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം ടി20യില്‍ ചാഹലിന് മറികടക്കാന്‍ കഴിഞ്ഞേക്കും. അതേസമയം 51 വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ ചാഹലിന് തൊട്ടുപിറകിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.