Web Desk

ബോസ്റ്റൺ

December 14, 2020, 8:44 am

കോവിഡ് തന്മാത്രാ പ്രതികരണങ്ങളുടെ ശൃംഖല അഴിച്ച് ശാസ്ത്രജ്ഞർ

Janayugom Online

മനുഷ്യന്റെ ശ്വാസകോശ സെല്ലുകളുടെ കോവിഡ് തന്മാത്രാ പ്രതികരണങ്ങളുടെ ശൃംഖല ഡീകോഡ് ചെയ്ത് യുഎസ് ശാസ്ത്രജ്ഞർ. കോവിഡ് ‑19 ചികിത്സയ്ക്കായി മരുന്നുകൾ കണ്ടുപിടിക്കുന്നതിന് പുതിയ ഗവേഷണം കരുത്താകുമെന്നാണ് വിലയിരുത്തൽ.

തന്മാത്രകളുടെ സ്വഭാവ സവിശേഷതകള്‍ പ്രിസൈസ് മാസ് സ്പെക്ട്രോമെട്രി സാങ്കേതികവിദ്യയിലൂടെ കൃത്യമായി അടയാളപ്പെടുത്താനായെന്ന് മോളിക്യുലാർ സെൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ബോസ്റ്റൺ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

രോഗം ബാധിച്ചവരുടെ ശ്വാസകോശ കോശങ്ങളിൽ “ഫോസ്ഫോറിലേഷൻ” എന്ന നിർണായക തരം പ്രോട്ടീൻ പരിഷ്ക്കരണം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. കോശങ്ങൾക്കുള്ളിലെ പ്രോട്ടീൻ പ്രവർത്തനം നിയന്ത്രിക്കുന്നതിൽ പ്രോട്ടീനുകളുടെ ഫോസ്ഫറൈസേഷൻ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആരോഗ്യകരമായ കോശങ്ങളിൽ പ്രോട്ടീൻ ഫോസ്ഫോറിലേഷൻ വളരെയധികം നിയന്ത്രിത പ്രക്രിയയാണ്.

അണുബാധയെത്തുടർന്ന് കൊറോണ വൈറസ് കോശങ്ങളിലെ പ്രധാന വിഭവങ്ങൾ വേഗത്തിൽ ഉപയോഗപ്പെടുത്താൻ തുടങ്ങുന്നു. ഇത് പ്രോട്ടീൻ അളവിൽ അസാധാരണമായ മാറ്റങ്ങൾക്കും ഈ കോശങ്ങൾക്കുള്ളിൽ പ്രോട്ടീൻ ഫോസ്ഫോറിലേഷന്റെ വർധനയ്ക്കും കാരണമാകുന്നു. ഈ മാറ്റങ്ങൾ വൈറസ് പെരുകുന്നതിനും സഹായിക്കുന്നുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫ. ഡാരെൽ കോട്ടൺ പറഞ്ഞു. നിലവിലുള്ള 18 മരുന്നുകൾ ഇതിനെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്.

Eng­lish sum­ma­ry: chain of covid mol­e­c­u­lar reactions

You may also like this video: