March 31, 2023 Friday

Related news

December 27, 2022
December 10, 2022
November 7, 2022
August 26, 2022
July 15, 2022
June 18, 2022
June 17, 2022
April 18, 2022
March 27, 2022
March 26, 2022

വെളുത്ത മുണ്ടുടുത്തവർക്ക് മാത്രമുള്ളതല്ല കസേരകൾ: മന്ത്രി പി പ്രസാദ്

Janayugom Webdesk
June 18, 2022 8:33 pm

വെളുത്ത മുണ്ടുടുത്ത വരേണ്യ വർഗത്തിന്റെ പ്രതിനിധികൾക്ക് മാത്രം കടന്നുവരാവുന്ന ഇടമായി ജനാധിപത്യ സംവിധാനങ്ങൾ മാറുന്ന കാലഘട്ടത്തിൽ അതിനെതിരായ പോരാട്ടമായി മാറുന്നിടത്താണ് സർവീസ് സംഘടനകൾ പ്രസക്തമാകുന്നതെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ജോയിന്റ് കൗൺസിൽ അംഗസംഘടന സംസ്ഥാന ലീഡേഴ്സ് ക്യാമ്പ് ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ചെയർമാൻ കെ ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ കെ പി ഗോപകുമാർ, സംസ്ഥാന സെക്രട്ടറി കെ മുകുന്ദൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ എം സി ഗംഗാധരൻ, വി സി ജയപ്രകാശ്, സി എ അനീഷ്, എൻ കൃഷ്ണകുമാർ, നാരായണൻ കുഞ്ഞിക്കണ്ണോത്ത് എന്നിവർ സംസാരിച്ചു.

പി എസ് സന്തോഷ് കുമാർ ഡയറക്ടറും ഡി ബിനിൽ ഡെപ്യൂട്ടി ഡയറക്ടറുമാണ്. ഇന്ന് ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി സി ആർ ജോസ് പ്രകാശ്, വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ജി മോട്ടിലാൽ എന്നിവർ ക്ലാസ്സുകൾ നയിക്കും.

Eng­lish summary;Chairs are not just for white wears: Min­is­ter P Prasad

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.