സർക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചക്കുളത്തുകാവ് പൊങ്കാല നവംബർ 29 ന് നടക്കും. ക്ഷേത്ര മൈതാനത്തോ, പൊതുസ്ഥലങ്ങളിലോ, പാതയോരത്തോ പൊങ്കാലയിടാൻ ഭക്തരെ അനുവദിക്കില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പൊങ്കാലയിടാൻ ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തിയത്. ക്ഷേത്ര സന്നിധിയിലെ കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കുന്ന സ്ഥലത്ത് പണ്ടാര പൊങ്കാല ക്ഷേത്രാചാര ചടങ്ങുകൾ ഉൾകൊണ്ട് മാത്രമായി നടത്തുമെന്ന് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പറഞ്ഞു. ഭക്തജനങ്ങൾ മുൻകൂറായി പേരും നാളും അറിയിച്ച് പൊങ്കാല വഴിപാടുകൾ ബുക്കു ചെയ്യാവുന്നതാണെന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു.
പൊങ്കാല വഴിപാടുകൾ ബുക്ക് ചെയ്യുന്നതിന് പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാല ദിവസം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ക്ഷേത്ര ദർശനം അനുവദിക്കുകയുള്ളൂ. പൊങ്കാല വഴിപാടായി നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ ഓൺലൈൻ മുഖേനയോ, മണിയോഡറായോ, ഫോൺ മുഖേനയോ, നേരിട്ടോ ബുക്ക് ചെയ്യാവുന്നതാണ്.
04772213550& MOB: 9447104242
you may also like this video