വീഴാറായ ഷീറ്റ് കൂരയാണ് വീട്, അറ്റാക്ക് കഴിഞ്ഞും അഭിനയം തുടരുന്നത് മരുന്നുവാങ്ങാന്‍; ഇതാണ് ചാളമേരി

Web Desk
Posted on June 16, 2019, 12:01 pm

ചാളമേരിയായി എത്തി, അമര്‍ അക്ബര്‍ അന്തോണിയില്‍ ഹൈടെക് അമ്മച്ചിയായി.. നിരവധി സിനിമകളില്‍ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച മോളി കണ്ണമാലിയ്ക്ക് ഇപ്പോള്‍ പറയാനുള്ളത് കണ്ണീരിന്റെ കഥകളാണ്.
മരുമകളുടെ വീട്ടുകാര്‍ ഭൂമി കൈവശപ്പെടുത്തിയതിനുശേഷം താത്കാലികമായി കെട്ടിയ ഷീറ്റ് മറച്ച കൂരയിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. വല്ലപ്പോഴും മാത്രം സിനിമയില്‍ നിന്ന് ലഭിക്കുന്ന തുക മോളിയുടെ രോഗത്തിന് മരുന്നുവാങ്ങാന്‍കൂടി തികയുന്നില്ല. രണ്ട് ആണ്‍മക്കളാണ് മോളിയ്ക്കുള്ളത്. ഹൃദയാഘാതത്തിന് ചികിത്സതേടി തിരിച്ചുവന്നിട്ടും മരുന്ന് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ജോലിക്ക് പോകേണ്ടി വരുന്നതായും മോളി പറയുന്നു.

സാമൂഹ്യപ്രവര്‍ത്തകന്‍ സൂരജ് പാലാക്കാരന്റെ ഫേസ്ബുക്ക് വീഡിയോയിലാണ് മോളി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.