ഫറോക്ക്: ഫറോക്ക്പേട്ട മുതൽ തുമ്പപ്പാടം വരെ ചാലിയാർ തീരത്ത് താമസിക്കുന്നവരുടെ കൂട്ടാഴ്മയായ ചാലിയാർ റെസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം വി കെ സി മമ്മദ് കോയ എം എൽ എ നിർവഹിച്ചു. പി കെ മൻസൂർ അലി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ കമറു ലൈല മുഖ്യാതിഥിയായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആസിഫ് പുളിയാളി, കൗൺസിലർമാരായ മമ്മുവേങ്ങാട്ട്, കെ. കുമാരൻ, ഫറോക്ക് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ.സുബൈർ, മോണിറ്ററിംഗ് കമ്മറ്റി കൺവീനർ പി.സി. അബ്ദുറഷീദ്, റെസിഡന്റ് കോർഡിനേഷൻ കമ്മറ്റി സെക്രട്ടറി സക്കീർ പാറക്കാട്ട്, വി. ഇസ്മയിൽ ഹാജി, വീരാൻ വേങ്ങാട്ട്, ടി.കെ. സിദ്ദീഖ്, മുല്ലപ്പള്ളി അഹമ്മദ് കോയ, എന്നിവർ സംസാരിച്ചു. ശിഹാബ് പള്ളിക്കാവിൽ സ്വാഗതവും വി.പി. മുഷാഹിനു നന്ദിയും പറഞ്ഞു. ഫറോക്ക് പേട്ടയിൽ ചാലിയാർ റസിഡൻസ് അസോസിയേഷൻ വി കെ സി മമ്മദു കോയ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.