ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘വൈഫൈ ഡബ്ബ’ എന്ന കമ്പനി പുതിയ വാഗ്ദാനവുമായി രംഗത്ത്. ഒരു രൂപയ്ക്ക് ഒരു ജിബി ഇന്റര്‍നെറ്റ് ഡാറ്റ എന്ന് കമ്പനിയുടെ ഓഫർ കേട്ട് ഉപയോക്താക്കളുടെ കണ്ണ് തള്ളിയിരിക്കുകയാണ്. കാരണം ഇതിന് വേണ്ടി സബ്സ്ക്രിപ്ഷന് ആവശ്യമില്ല, സൈന്‍-അപ് വേണ്ട, ഇന്സ്റ്റാലേഷന് ഫീയുമില്ല. മൊത്തം ചെലവ് കണക്കാക്കിയാല്‍ ബ്രോഡ്ബാന്‍ഡ് അടക്കം എല്ലാ ഡേറ്റാ സേവനദാതാക്കളുടെയും നിരക്കുകളെക്കാള്‍ പലമടങ്ങ് കുറവാണ് വൈ-ഫൈ ഡബ്ബയുടേത്. ഇത് ധാരാളം ഡേറ്റ വേണ്ട പലര്‍ക്കും ആകര്‍ഷകമാകും. ഗിഗാബിറ്റ് വൈഫൈ (Gigabit WiFi) സേവനമാണ് വൈ-ഫൈ ഡബ്ബ എല്ലാവര്ക്കും ലഭ്യമാക്കുന്നത്.
ധാരാളം ഡേറ്റാ ഉപയോഗിക്കേണ്ടി വരുന്നവര്‍ക്ക് ഉപകാരപ്രദമായ രീതിയിലാണ് കമ്ബനി ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നത്. മികച്ച സേവനമാണ് കമ്ബനി നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കടകളില്‍ വൈ-ഫൈ റൂട്ടറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യക എന്നതാണ് അവരുടെ ഒരു പ്രവര്‍ത്തന രീതി. ഉപയോക്താവ് വെറുതെ വൈഫൈ ഡബ്ബാ നെറ്റ്വര്‍ക്കിലേക്ക് സ്വന്തം വിശദാംശങ്ങള്‍ എന്റര്‍ ചെയ്താല്‍ കണക്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിങ്ങള്‍ അവരുടെ പ്ലാനുകളൊന്നുംസബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കില്‍ മുകളില്‍ പറഞ്ഞ 1 രൂപയ്ക്ക് 1 ജിബി പ്ലാന്‍ എടുത്ത് പ്രവര്‍ത്തനം വിലയിരുത്താം.
വൈഫൈ ഡബ്ബാ ടോക്കണുകളും എടുക്കാം. കൂടുതല്‍ ഡേറ്റ വേണ്ടപ്പോള്‍ ആവശ്യാനുസരണം വീണ്ടും ചാര്‍ജ് ചെയ്യാം. തങ്ങള്‍ക്ക് 100 ശതമാനം കവറേജ് ലഭിക്കാന്‍ വൈ-ഫൈ ഡബ്ബ തുടങ്ങിയ പരിപാടിയാണ് സൂപ്പര്‍നോഡ്സ് (supernodes). സൂപ്പര്‍നോഡുകളുടെ ഗ്രിഡുകള്‍ ഫ്ളാറ്റുകള്‍ക്കും ടവറുകള്‍ക്കും ഉയരക്കൂടുതലുള്ള മറ്റു കെട്ടിടങ്ങള്‍ക്കും മുകളില്‍ പിടിപ്പിക്കുന്നു. ഇതിലൂടെ തങ്ങളുടെ സേവനം നഗരത്തിലുള്ള ആര്‍ക്കും പ്രയോജനപ്പെടുത്താമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
English Summary: Challenging offer of wifi dabba company
You may be also like this video