തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടക്കേണ്ട ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ലണ്ടനിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ തുടങ്ങി.ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളാണ് ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. നേരത്തെ തുര്‍ക്കിയില്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടന്‍ തങ്ങളുടെ പൗരന്മാര്‍ക്ക് തുര്‍ക്കിയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
നിലവില്‍ തുര്‍ക്കിയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇംഗ്ലണ്ടിലേക്ക് മാറ്റുകയാണെങ്കില്‍ വെംബ്ലിയിലാകും മത്സരം നടക്കുക. ലിസ്ബണ്‍ അടക്കമുള്ള മറ്റ് വേദികളും പരിഗണിക്കുന്നുണ്ട്. 48 മണിക്കൂറിനുള്ളില്‍ തീരുമാനം ഉണ്ടായേക്കും. കോവിഡ് നിബന്ധനകള്‍ പ്രകാരം ഇസ്താംബുള്‍ അറ്റാതുര്‍ക്ക് സ്റ്റേഡിയത്തില്‍ 25,000 കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയും. വെംബ്ലിയില്‍ 10,000 പേരെ മാത്രമേ പ്രവേശിപ്പിക്കാനാകൂ.
English summary: Champions League final could be switched to Wembley or Lisbon
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.