ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റുകളിലൊന്നായ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ ഇന്ന് നടക്കും. ലിസ്ബണിലെ എസ്റ്റാഡിയോ ഡാ ലൂസ് സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 12.30നാണ് ഫൈനല്‍ നടക്കുക. ശക്തരായ രണ്ട് ടീമുകൾ തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയും ജർമ്മൻ ക്ലബ്ബ് ബയേൺ മ്യൂണിക്കും.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ടൂര്‍ണമെന്റിലെ മറ്റു മത്സരങ്ങളെപ്പോലെ തന്നെ ഫൈനലിലും കാണികളെ പ്രവേശിപ്പിക്കില്ല. വമ്പൻ ടീമുകൾക്കെതിരെ ആധികാരിക ജയം നേടിയാണ് ബയേൺ മ്യൂണിക്കിന്റെ വരവ്. ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായാണ് ബയേൺ പ്രീക്വാർട്ടറിലേക്കെത്തിയത്. പ്രീക്വാര്‍ട്ടറില്‍ ഇരുപാദങ്ങളിലുമായി ചെല്‍സിയെ 7–1ന് തകര്‍ത്തു. ക്വാര്‍ട്ടറില്‍ സ്പാനിഷ് ശക്തരായ ബാഴ്സലോണയെ 8–2 എന്ന വലിയ മാർജിനിലാണ് കീഴടക്കിയത്. സെമിയില്‍ ലിയോണിനെ 3–0നും തോല്‍പ്പിച്ചു ക്വാര്‍ട്ടര്‍, സെമി ഫൈനലുകള്‍ ഒരു ലെഗായാണ് നടത്തിയത്.
പ്രീക്വാര്‍ട്ടറില്‍ ഇരുപാദങ്ങളിലുമായി ബൊറൂസിയ ഡോർട്ട്മുണ്ടിനെ 3–2നു പരാജയപ്പെടുത്തിയാണ് പിഎസ്ജി തുടങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്ലാന്റയെ 2–1നും സെമിയില്‍ ലെയ്പ്സിഗിനെ 3–0നും തോല്‍പ്പിച്ചു.
ഇതു വരെ എട്ടു തവണ ചാമ്പ്യന്‍സ് ലീഗില്‍ ബയേണും പിഎസ്ജിയും കൊമ്പുകോര്‍ത്തിട്ടുണ്ട്. ഇവയെല്ലാം ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടത്തിലായിരുന്നു. അഞ്ചു മത്സരങ്ങളില്‍ ജയിച്ച പിഎസ്ജിക്കാണ് കണക്കുകളില്‍ മുന്‍തൂക്കം. ബയേണ്‍ മൂന്നു കളികള്‍ ജയിച്ചു. ഏറ്റവും അവസാനമായി 2017ലെ ഗ്രൂപ്പുഘട്ടത്തിലായിരുന്നു ഇത്. അന്ന് ആദ്യപാദത്തില്‍ ബയേണ്‍ 3–1ന് ജയിച്ചപ്പോള്‍ രണ്ടാംപാദത്തില്‍ പിഎസ്ജി 3–0ന് കണക്കുതീര്‍ത്തു. എന്തായാലും ഇരുവരും ഫൈനലിൽ കണ്ടുമുട്ടുമ്പോൾ ആര് ആരെ വീഴ്‌ത്തുമെന്ന് കണ്ടറിയാം.
English summary:champions league final
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.