കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരം ഓഗസ്റ്റ് 29ന് യുവേഫ നടത്തിയേക്കും. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നടക്കവെയാണ് കോവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് യൂറോപ്പില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചത്. ചാമ്പ്യൻസ് ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങൾ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മിനിടൂർണമെന്റിലേക്ക് നീക്കാനും യുവേഫ തയ്യാറായേക്കും. ഏപ്രില്‍ 23‑ന് നടക്കുന്ന യുവേഫ യോഗത്തില്‍ ഇക്കാര്യം ധാരണായാകുമെന്നാണ് സൂചന.
യൂറോപ്പിലെ പ്രധാന ലീഗ് പോരാട്ടങ്ങളെല്ലാം നിര്‍ത്തിവച്ചരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പല ലീഗുകളും ഉപേക്ഷിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. എന്നാല്‍ പതിവിലും വൈകി ഓഗസ്റ്റ് മാസത്തോടെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഓഗസ്റ്റ് 29‑ന് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടം തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടത്താനുള്ള ആലോചന ഉയര്‍ന്നത്. ഇതിന് മൂന്ന് ദിവസം മുൻപായി യൂറോപ്പാ ലീഗ് ഫൈനലും നടത്താനുള്ള ആലോചനയുണ്ട്. ഇക്കാര്യത്തില്‍ രണ്ട് ഓപ്ഷനുകള്‍ യുവേഫ പരിഗണിക്കുന്നുണ്ട്. അതിലൊന്ന് ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലും സെമി ഫൈനലും ഇരു പാദങ്ങളായി നടത്തുക എന്നതാണ്. എന്നാല്‍ ആഭ്യന്തര ലീഗുകള്‍ ജൂണില്‍ പുനരാരംഭിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ.
രണ്ടാമത്തേത്, ആഭ്യന്തര സീസണുകള്‍ അവസാനിച്ചതിന് ശേഷം ശേഷിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ടീമുകളെ ഉള്‍പ്പെടുത്തി ഒരാഴ്ച കൊണ്ട് മത്സരങ്ങള്‍ തീര്‍ക്കുക എന്നതാണ്. എന്നാൽ കോവിഡ് ലോകത്താകെ വ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിന് ശമനമുണ്ടായെങ്കിൽ മാത്രമേ ഈ തീയതിയിലും ചാമ്പ്യൻസ് ലീഗ് നടത്താൻ സാധിക്കൂ. ലിവർപൂളാണ് നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ.
ENGLISH SUMMARY: Champions League in August! Will Covid also cross over?
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.