Web Desk

May 29, 2021, 1:32 pm

ഇംഗ്ലീഷ്‌ യുദ്ധം; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്

Janayugom Online

മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന് നടക്കും. പോര്‍ച്ചുഗീസ് ക്ലബ്ബ് എഫ്‌സി പോര്‍ട്ടോയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഡോ ഡ്രാഗോയില്‍ വച്ച് രാത്രി 12.30ന് ആണ് മത്സരം നടക്കുന്നത്. ചരിത്രത്തിലാദ്യമായാണ് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തുന്നത്. സിറ്റിയാകട്ടെ മൂന്നാം തവണയും.

ചെല്‍സി കോച്ച് തോമസ് ടുഹേല്‍

പിഎസ്‌ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടു പാദങ്ങളിലും ഗോളുകൾ നേടിയ റിയാദ് മഹ്റെസ് കരിയറിലെ മികച്ച ഫോമിലാണുള്ളത്. മാത്രമല്ല സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കുന്നതില്‍ മഹ്റെസ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. സി ഗ്രൂപ്പില്‍ ആറില്‍ അഞ്ച് മത്സരങ്ങളും ജയിച്ച് ഒന്നാമതായിട്ടാണ് സിറ്റി പ്രീക്വാര്‍ട്ടറിലത്തിയത്. പ്രീക്വാര്‍ട്ടറില്‍ മോണ്‍ഷെങ്ഗ്ലാബാഷിനെ തകര്‍ത്ത സിറ്റി ക്വാര്‍ട്ടറില്‍ ഡോര്‍ട്ട്മുണ്ടിനെയും സെമിയില്‍ ഫ്രഞ്ച് കരുത്തരായ പിഎസ്ജിയെയും തറപറ്റിച്ചു.

സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള

ഗ്രൂപ്പ് മത്സരത്തില്‍ നാല് വിജയങ്ങളും രണ്ട് സമനിലയുമായാണ് ചെല്‍സി പ്രീക്വാര്‍ട്ടറിലെത്തിയത്. പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത ചെല്‍സിക്ക് ക്വാര്‍ട്ടറില്‍ പോര്‍ട്ടോയായിരുന്നു എതിരാളി. എ­ന്നാ­ല്‍ സെമിയില്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ അനായാസം ഇംഗ്ലീഷ് ക്ലബ്ബ് മറികടന്നു.

ENGLISH SUMMARY:CHAMPIONS LEAUGE FINAL TODAY
You may also like this video