മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം അപകടകരമായ നിലയിൽ വർധിക്കുന്നു. സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ സമൂഹവ്യാപന സാധ്യതയും ആരോഗ്യവിദഗ്ധർ സംശയിക്കുന്നുണ്ട്. നിലവില്‍ രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ളത് മഹാരാഷ്ട്രയിലാണ് 22000 രോഗികള്‍. 4199 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 832 പേര് മരിച്ചു. മുംബൈയില്‍ 13000 കേസുകള്‍ കഴിഞ്ഞു.
മഹാരാഷ്ട്രയിലെ പകർച്ചവ്യാധി നീരീക്ഷണ ചുമതലയുള്ള ഡോ. പ്രദീപ് അവാതെ ഹിന്ദുസ്ഥാൻ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് സമൂഹ വ്യാപനം നടന്നിരിക്കാമെന്ന ആശങ്ക ഉയർത്തിയത്. മുംബൈയ്ക്കുപുറമെ സംസ്ഥാനത്ത് മറ്റ് ചിലയിടങ്ങളില്‍ കൂടി സമൂഹവ്യാപനത്തിന് തുല്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം പടരാനിടയായ സാഹചര്യം കൂടുതല്‍ വിശദമായി പഠിക്കണം. ഓരോ രോഗികളുടെയും സമ്പര്‍ക്കം പ്രത്യേകം അറിയണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പുതുതായി 1,278 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിചത്. 53 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 831 ആയി ഉയർന്നു. തുടർച്ചയായി അഞ്ച് ദിവസങ്ങളിൽ രോഗികളുടെ എണ്ണം ആയിരം കടന്നു. ആർതർ റോഡ് സെൻട്രൽ ജയിലിലെ തടവുകാർക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു.
മുംബൈയിൽ പുതുതായി 875 പേർക്ക് രോഗം സ്ഥിരീകരിച്ചു. 19 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 13,564 ആയും മരണസംഖ്യ 508 ആയും ഉയർന്നു. ആർതർ റോഡ് സെൻട്രൽ ജയിലിലെ 81 തടവുകാർക്കും, ബൈക്കുള ജയിലിലെ 1 വനിതാ തടവുകാരിക്കും രോഗം സ്ഥിരീകരിച്ചു. ജയിൽ ജീവനക്കാരടക്കം 184 പേരാണ് മുംബൈ സെൻട്രൽ ജയിലിൽ കോവിഡ് ബാധിതരായി ഉള്ളത്. ഒരു വയസ് പ്രായമായ കുഞ്ഞ് ഉൾപ്പെടെ മൂന്നുപേർ കൂടി മരിച്ചത്തോടെ പൂനെയിലെ മരണസംഖ്യ 151 ആയി.
പൂനെയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ മെയ് 17 വരെ മുഴുവൻ കടകൾ അടച്ചിടാൻ മുൻസിപ്പൽ കമ്മീഷണർ കർശന നിർദ്ദേശം നൽകി. ആശുപത്രി, മെഡിക്കൽ ഷോപ്പുകൾ എന്നിവ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. നിലവിൽ പൂനെയിൽ 69 കണ്ടെയ്ൻമെന്റ് സോണുകളാണ് ഉള്ളത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ധാരാവിയിലെ സ്ഥിതിയും ആശങ്കാജനകമാണ്. 859 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 29 പേർ മരിച്ചു.
ENGLISH SUMMARY: chance for community spread in Maharashtra
YOU MAY ALSO LIKE THIS VIDEO