കൊറോണ വ്യാപനം തുടരുന്നതിനിടെ രാജ്യത്ത് ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും ഇതിന് അനുസൃതമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഡൽഹി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ താപനില 45ഡിഗ്രി സെൽഷ്യസായി ഉയരുമെന്നും റിപ്പോർട്ട് പറയുന്നു. മെയ്- ജൂൺ മാസങ്ങളിലാണ് താപനില പരമാവധി ഉയരാനുള്ള സാധ്യത. ഉഷ്ണ തരംഗം പ്രതിരോധിക്കുന്നതിന് നിരവധി നിർദ്ദേശങ്ങളും സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്.
ENGLISH SUMMARY: Chance for heat wave
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.