November 28, 2023 Tuesday

Related news

November 28, 2023
November 27, 2023
November 24, 2023
November 24, 2023
November 23, 2023
November 22, 2023
November 22, 2023
November 22, 2023
November 22, 2023
November 21, 2023

അതിശക്തമായ മഴ: ഇന്ന് എട്ട് ജില്ലകളില്‍ അലര്‍ട്ട്, 3 നദികളില്‍ ഓറഞ്ച് അലര്‍ട്ട്

Janayugom Webdesk
തിരുവനന്തപുരം
October 19, 2021 1:17 pm

കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ജിഎഫ്എസ് മോഡല്‍ പ്രവചനപ്രകാരം ഇന്ന് മലയോര ജില്ലകളില്‍ സാധാരണ മഴയും നാളെ മുതല്‍ കേരളത്തില്‍ വ്യാപകമായും മഴ ലഭിക്കാന്‍ സാധ്യത. മലയോര ജില്ലകളില്‍ അതി ശക്തമായ മഴക്കും സാധ്യത. കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ജിഎഫ്എസ്, എന്‍സിയുഎം, ഇസിഎംഡബ്ല്യുഎഫ് മോഡലുകളുടെ പ്രവചനപ്രകാരം ശനിയാഴ്ച വരെയാണ് ശക്തമായ മഴക്ക് സാധ്യത.

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിനെത്തുടര്‍ന്ന് എട്ട് ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, എറണാകുളം, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ‚കോഴിക്കോട് എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് നദികളില്‍ കേന്ദ്ര ജല കമ്മിഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിനിടെ നാളെ വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചിമ്മിനി ഡാമിന്റെ ഷട്ടര്‍ ഉച്ചയ്ക്ക് ശേഷം കൂടുതല്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളം ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചിട്ടുണ്ട്. ഈ മാസം 22 വരെയാണ് നിര്‍ത്തിവച്ചിരിക്കുന്നത്.

21ന് കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ കാസര്‍ഗോഡ്,കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മറ്റു എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു.

 

 

Eng­lish Sum­ma­ry: Chance of heavy rain at Kerala
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.