20 April 2024, Saturday

Related news

April 20, 2024
April 17, 2024
April 2, 2024
March 28, 2024
March 26, 2024
March 10, 2024
March 10, 2024
March 8, 2024
February 24, 2024
February 17, 2024

ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Janayugom Webdesk
തിരുവനന്തപുരം
September 4, 2022 8:26 am

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷമ കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ മുതല്‍ മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ട്. നാളെ ആറ് ജില്ലകളിലും മറ്റന്നാള്‍ പതിനൊന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രക്യാപിച്ചു.

നാളെ മുതല്‍ രണ്ട് ദിവസം മത്സ്യബന്ധനത്തിന് വിലക്കും ഏര്‍പ്പെടുത്തി. ലക്ഷദ്വീപിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും സമീപം നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയും മഹാരാഷ്ട്ര വരെയും ബംഗാള്‍ ഉള്‍ക്കടല്‍ വരെയുമുള്ള ന്യൂനമര്‍ദപാത്തികളുമാണ് മഴയ്ക്ക് കാരണം.

Eng­lish sum­ma­ry; Chance of iso­lat­ed rain today; Yel­low alert in three districts

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.