9 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 9, 2024
September 8, 2024
September 5, 2024
September 4, 2024
September 3, 2024
September 3, 2024
September 1, 2024
August 29, 2024
August 28, 2024

ചാന്‍സലര്‍ രാജി വെക്കുക: പോസ്റ്റ് കാര്‍ഡ് സമരവുമായി എഐഎസ്എഫ്

Janayugom Webdesk
കാലടി
October 25, 2022 3:16 pm

ഗവര്‍ണര്‍ ചാന്‍സലര്‍ പദവിയടക്കം രാജി വെക്കണമെന്നാവശ്യപ്പെട്ട് കാലടി സംസ്‌കൃത സര്‍വ്വകലാശാല എഐഎസ്എഫ് യൂണിറ്റ് പോസ്റ്റ് കാര്‍ഡ് സമരം സംഘടിപ്പിച്ചു. പരിപാടി എഐഎസ്എഫ് എറണാകുളം ജില്ലാ സെക്രട്ടറി എ എ സഹദ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ് ചാന്‍സലര്‍മാരോടും രാജി ആവശ്യപ്പെട്ട ചാന്‍സിലര്‍ ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുകയാണെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഗവര്‍ണറാണ് രാജി വെച്ചൊഴിയേണ്ടതെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടദ്ദേഹം പറഞ്ഞു.

ക്യാമ്പയിന്റെ ഭാഗമായി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി അധ്യാപക അനധ്യാപകരില്‍ നിന്നും അഞ്ഞൂറിലധികം കത്തുകളാണ് രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് അയച്ചത്. പരിപാടിയില്‍ എഐഎസ്എഫ് അങ്കമാലി മണ്ഡലം സെക്രട്ടറി ശ്രീഹരി കെ പ്രസാദ്, എസ് റൈഫാന്‍, ശ്രീദേവി മോഹന്‍ദാസ്, വിനീത് എന്നിവര്‍ സംസാരിച്ചു.

Eng­lish sum­ma­ry; Chan­cel­lor should resigns: AISF with post­card strike

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.