കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കായി ചണ്ഡിഗഡ് സര്‍വ്വകലാശാല സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു

Web Desk
Posted on January 21, 2019, 8:04 pm

കൊച്ചി: ചണ്ഡിഗഡ് സര്‍വ്വകലാശാല സൗജന്യമായി പ്ലസ്‌ടു  കഴിഞ്ഞ വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് നൽകുന്നു. സര്‍വ്വകലാശാല കേരളത്തിലെ പ്ലസ്‌ടു വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവേയിൽ ഭൂരിഭാഗം പേരും കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നത് അവയുടെ ജനപ്രീതിയുടെ അടിസ്ഥാനത്തിലാണെന്ന് കണ്ടെത്തി. സർവേയിൽ പങ്കെടുത്ത 80 ശതമാനം പേരും ഇത്തരത്തിലാണ് പ്രതികരിച്ചത്. 15 ശതമാനം അച്ഛനമ്മമാർ പറഞ്ഞതനുസരിച്ചാണ് കോഴ്‌സുകൾ തിരഞ്ഞെടുത്തത്. ബാക്കിയുള്ളവർ തങ്ങളുടെ സഹോദരനോ, സഹോദരിയോ ചേർന്ന് പഠനം നടത്തി അവർക്ക് ജോലി ലഭിച്ചുവെന്നതുകൊണ്ട് അതേ കോഴ്സ് തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ചണ്ഡിഗഡ് സര്‍വ്വകലാശാലയുടെ കമ്മ്യൂണിക്കേഷൻ വിഭാഗം  തലവനായ പ്രൊഫസര്‍ പ്രഭ്ദീപ് സിംഗ്  പറഞ്ഞു. ഈ സാഹചര്യത്തിലാണ് സൗജന്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യങ്ങള്‍ ഒരുക്കുവാൻ സർവകലാശാല തീരുമാനിച്ചത് .

കൊച്ചിയില്‍, സര്‍വ്വകലാശാലയുടെ ഒരു പ്രാദേശീക കേന്ദ്രം ഉദ്ഘാടനം
ചെയ്യുന്നതിന്‍റെ ഭാഗമായാണ് സൗജന്യമായി കരിയർ ഗൈഡൻസ് നൽകുന്നത്. കൊച്ചിയില്‍ ഇടപ്പളളിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലയുടെ പ്രാദേശിക കാര്യാലയത്തില്‍ വര്‍ഷം മുഴുവനും വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠനത്തിലുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്.
ഈ സൗകര്യം, കേരളത്തിലെ ഏതു വിധത്തിലുളള മെട്രിക്കുലേഷന്‍ കഴിഞ്ഞവര്‍ക്കും, 10, +2 കഴിഞ്ഞവര്‍ക്കോ ബിരുദ വിദ്യാര്‍ഥികള്‍ക്കോ, സര്‍വ്വകലാശാലയുടെ ഇടപ്പളളിയില്‍ പ്രവര്‍ത്തിക്കുന്ന കാര്യാലയത്തില്‍ നേരിട്ടുവന്ന് പ്രൊഫഷനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സൗജന്യമായി തേടാവുന്നതാണ്.
അതിനോടനുബന്ധിച്ച് ഒരു മാനസിക കഴിവുകള്‍ അളക്കുന്ന പരീക്ഷക്ക് വിധേയമാക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍  വിദ്യാര്‍ഥിക്ക് വിഷയങ്ങളെക്കുറിച്ചുളള, ധാരണാശക്തിയെ സംബന്ധിച്ച ഒരു ഉപദേശക
റിപ്പോര്‍ട്ട് നല്‍കി. അത് അവര്‍ക്ക് അവരുടെ ജീവിതത്തിലെ ഏത് വിദ്യാഭ്യാസം
നേടണമെന്ന ഏറ്റവും പ്രധാന തീരുമാനമെടുക്കുവാന്‍ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.