ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലിൽ

Web Desk
Posted on September 11, 2019, 1:43 pm

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകൻ,  പാർട്ടി പ്രവർത്തകർ എന്നിവരടക്കം കരുതൽ തടങ്കലിൽ.  പ്രവർത്തകർക്കെതിരെ സംസ്ഥാനത്ത് വ്യാപകമായ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ചു പ്രകടനം നടത്താൻ തീരുമാനിച്ച സാഹചര്യത്തിലായിരുന്നു അറസ്റ്റ്. തെലുഗ് ദേശം പാർട്ടി അധ്യക്ഷൻ കൂടിയായ ചന്ദ്രബാബു നായിഡു,  മകൻ ലോകേഷ്‌ എന്നിവർ വീട്ടുതടങ്കലിൽ ആണ്.

ഗുണ്ടുർ മേഖലയിലെ പാൽനാട് മാത്രം 500ലധികം പ്രവർത്തകർ അക്രമിക്കപ്പെട്ടുവെന്നാണ് ടി ഡി പി ആരോപിക്കുന്നത്.  വൈ എസ് ആർ കോൺഗ്രസ്‌ അധികാരത്തിൽ എത്തിയ ശേഷം ക്രമസമാധാനം തകർന്നു എന്നും അവർ ആരോപിക്കുന്നു.