ആന്ധ്രാപ്രദേശ് സെക്രട്ടേറിയറ്റില്‍ സ്മാര്‍ ട്ട് സൈക്കിള്‍ സേവനം

Web Desk
Posted on January 31, 2018, 5:58 pm

ആന്ധ്രാപ്രദേശ് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സ്മാര്‍ ട്ട് സൈക്കിള്‍ ഉദ്ഘാടനം ചെയ്തു. അമരാവതിയിലെ സെക്രട്ടേറിയറ്റില്‍ ബ്‌ളോക്ക് ഒന്നില്‍നിന്നും രണ്ടിലേക്ക് പോകുന്നതിന് സമയം ലാഭിക്കാനാണ് സ്മാര്‍ട്ട് ബൈക്ക് എന്ന സൈക്കിളുകള്‍ ഇറക്കിയത്. ജര്‍മ്മനിയില്‍ നിര്‍മ്മിച്ച സൈക്കിളിന് ഒന്നിന് ഒരു ലക്ഷം രൂപ വിലയുണ്ട്. ഇത്തരം 30 സൈക്കിളുകളാണ് സജ്ജമായത്. കാര്‍ഡ് ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. സൈക്കിളുകള്‍ പാര്‍ക്കു ചെയ്യുന്നിടങ്ങളില്‍ ഗ്രീന്‍ പാര്‍ക്കും അമരാവതിയില്‍ സൈക്കിള്‍ പാത്തും നിര്‍മ്മിക്കണമെന്നും സൈക്കിള്‍ നിര്‍മ്മാണ യൂണിറ്റ് സംസഥാനത്ത് ആരംഭിക്കണമെന്നും അദ്ദേഹം ശുപാര്‍ശചെയ്തു.