ചന്ദ്രബാബു നായിഡു രാജിക്കൊരുങ്ങുന്നു

Web Desk

ആന്ധ്രപ്രദേശ്

Posted on May 23, 2019, 3:15 pm

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജിക്കൊരുങ്ങുന്നു. തന്റെ പരാജയം ഏറെക്കുറെ മനസിലാക്കിയ സാഹചര്യത്തിലാണ് ചന്ദ്രബാബു നായിഡു രാജിക്കൊരുങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം ഉറപ്പിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസും ജഗന്‍മോഹന്‍ റെഡ്ഡിയും ടിഡിപിക്ക് വന്‍ തിരിച്ചടിയാണു നല്‍കിയത്.

145 സീറ്റുകളിലാണ് വൈഎസ്ആര്‍സിപി ലീഡ് ചെയ്യുന്നത്. ടിഡിപി 29 സീറ്റിലും മറ്റുള്ളവര്‍ 1 സീറ്റിലുമാണ് മുന്നേറുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യഘട്ടം മുതല്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി ഒരു ഘട്ടത്തില്‍ പോലും മുന്നിട്ടുനിന്നിരുന്നില്ല.