ചന്ദ്രബാബു നായിഡു സഭയില്‍ കറുത്ത ഷര്‍ട്ടണിഞ്ഞ് എത്തി

Web Desk
Posted on February 01, 2019, 3:46 pm

ഹൈദരാബാദ് : നിയമസഭയിലും കറുപ്പ് പ്രതിഷേധം ; ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയെന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവുംമറ്റ് നേതാക്കളും സഭയില്‍ കറുത്ത ഷര്‍ട്ടണിഞ്ഞ് പ്രതിഷേധമറിയിച്ചു . ചന്ദ്രബാബു നായിഡുവിന്‍റെ മകനും മന്ത്രിയുമായ നാരാ ലോകേഷും മറ്റ് പാര്‍ട്ടി എംഎല്‍എമാരും കറുപ്പണിഞ്ഞാണ് നിയമസഭയിലെത്തിയത്.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി അടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിക്കാത്ത മോദിയുടെ ചിറ്റമ്മന നയത്തിനെതിരെ തങ്ങള്‍ പ്രതിഷേധിക്കുകയാണെന്ന് ലോകേഷ് ട്വീറ്റ് ചെയ്തു. വെള്ളയും മഞ്ഞയും ക്രീം കളറിലുമുള്ള വസ്ത്രങ്ങള്‍ മാത്രമാണ് ചന്ദ്രബാബു നായിഡു ധരിക്കാറ്. ഇതാദ്യമായാണ് ചന്ദ്രബാബു നായിഡു കറുപ്പണിയുന്നത് .