അഭിമാനകുതിപ്പില്‍ ‘ചന്ദ്രയാന്‍ 2’

Web Desk
Posted on July 22, 2019, 2:44 pm

ശ്രീഹരിക്കോട്ട: രാജ്യമെമ്പാടും ആവേശത്തോടെ കാത്തിരിക്കുന്ന രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 വിക്ഷേപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 2.43 നാണ് ചന്ദ്രയാന്‍ കുതിച്ചുയര്‍ന്നത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് വിക്ഷേപിച്ചത്. ബാഹുബലി എന്നും അറിയപ്പെടുന്ന ജിഎസ്എല്‍വി എംകെ മൂന്ന് റോക്കറ്റാണ് പേടകത്തെ വഹിക്കുന്നത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളടങ്ങുന്നതാണ് ചന്ദ്രയാന്‍ 2.

കഴിഞ്ഞ 15ന് നടത്താനിരുന്ന ചന്ദ്രയാന്‍ 2 വിക്ഷേപണം അവസാനഘട്ട പരിശോധനയില്‍ കണ്ടെത്തിയ സാങ്കേതിക തകരാര്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിനില്‍ക്കെയായിരുന്നു വിക്ഷേപണം മാറ്റിവയ്‌ക്കേണ്ടിവന്നത്.
കൗണ്ട്ഡൗണ്‍ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികളും ആരംഭിച്ചു.