29 March 2024, Friday

Related news

January 19, 2024
December 6, 2023
October 27, 2023
September 17, 2023
September 15, 2023
September 9, 2023
August 31, 2023
August 1, 2023
July 14, 2023
December 10, 2022

ചന്ദ്രനെ വലംവയ്ക്കല്‍ 9000 തവണ പൂര്‍ത്തിയാക്കി ചന്ദ്രയാന്‍ 2

Janayugom Webdesk
ബംഗളുരു
September 6, 2021 8:34 pm

ചന്ദ്രനെ 9000 തവണ വലംവച്ച് ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന്‍ 2. റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറക്കുകയെന്ന ലക്ഷ്യം പരാജയപ്പെട്ടുവെങ്കിലും രണ്ടുവര്‍ഷമായി നിര്‍ണായക വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ചന്ദ്രയാന്‍ 2ന്റെ ഉപകരണങ്ങളെല്ലാം പൂര്‍ണ പ്രവര്‍ത്തനക്ഷമമാണെന്നും ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ അറിയിച്ചു.

പേടകത്തിലെ എട്ട് പേലോഡുകളും റിമോട്ട് സെന്‍സിങ് ഡാറ്റയും ചന്ദ്രോപരിതലത്തില്‍ 100 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നുള്ള മറ്റ് വിവരങ്ങളും നല്‍കിവരുന്നുണ്ടെന്ന് ചന്ദ്രയാന്‍ 2 ദൗത്യം രണ്ടുവര്‍ഷം തികയ്ക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

2019 ജൂലൈ 22 ന് ജിഎസ്എല്‍വി എംകെ-മൂന്ന് റോക്കറ്റില്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ഓഗസ്റ്റ് 20 ന് ചന്ദ്ര ഭ്രമണപഥത്തിലെത്തി. സെപ്റ്റംബര്‍ ആറിന് നിശ്ചയിച്ച ലാന്‍ഡിങ് ദൗത്യം ലാന്‍ഡറിന് ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററുമായുള്ള ബന്ധം നഷ്ടമായതോടെ പരാജയപ്പെടുകയും ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയുമായിരുന്നു.
eng­lish summary;Chandrayaan com­pletes orbit­ing the moon 9000 times
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.