ചന്ദ്രയാന്‍ രണ്ട് വിക്ഷേപണം തീരുമാനിച്ചു

Web Desk
Posted on July 18, 2019, 11:30 am

ബംഗളൂരു; സാങ്കേതിക തകരാര്‍മൂലം മുടങ്ങിയ ചന്ദ്രയാന്‍ രണ്ട് വിക്ഷേപണം ജൂലൈ 22ന് നടത്താന്‍ തീരുമാനം. ഉച്ചക്ക് 2.43ന് ആണ് വിക്ഷേപണം.

ഐഎസ്ആര്‍ഒ അധികൃതരാണ് ഈ വിവരം അറിയിച്ചത്. ജൂലൈ 15ന്  പുലര്‍ച്ചെ നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാര്‍മൂലം അവസാന നിമിഷം മാറ്റിവച്ചിരുന്നു. ഇന്ധനചോര്‍ച്ച കണ്ടെത്തിയിരുന്നു. ഇത് കൃത്യമായി പരിഹരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.