Web Desk

January 01, 2020, 3:38 pm

കേന്ദ്ര അംഗീകാരം ലഭിച്ചു: കൂടുതൽ സുരക്ഷയോടെ ചന്ദ്രയാൻ 3 ഉടൻ

Janayugom Online

ന്യൂഡൽഹി: മൂന്നാം ചാന്ദ്രദൗത്യത്തിന് കേന്ദ്ര അംഗീകാരം ലഭിച്ചതായി ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ അറിയിച്ചു. ചന്ദ്രയാൻ 2ന്റെ അതേ ഘടനയിൽ തന്നെയായിരിക്കും ചന്ദ്രയാൻ 3ഉം നിർമ്മിക്കുന്നത്. ഓർബിറ്റർ,ലാൻഡർ,റോവർ എന്നിവ ചന്ദ്രയാൻ 3നും ഉണ്ടാകും. മുമ്പുണ്ടായ എല്ലാ പ്രശ്നങങളും പരിഹരിച്ചാവും പുതിയ വിക്ഷേപണം എന്ന് കെ ശിവൻ വ്യക്തമാക്കി. ഇത്തവണ സുരക്ഷിതമായി ഇറക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഐ.എസ്.ആര്‍.ഒ. എന്നാല്‍ എപ്പോള്‍ വിക്ഷേപണമുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. 2019, 2020 വര്‍ഷങ്ങള്‍ ബഹിരാകാശ രംഗത്ത് ഐ.എസ്.ആര്‍.ഒക്ക് നിര്‍ണായക വര്‍ഷങ്ങളാണെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറഞ്ഞു. ചന്ദ്രയാൻ 3 കൂടാതെ മറ്റ് 25 പദ്ധതികൾകൂടി നടപ്പാക്കാൻ ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നുണ്ട്.ചന്ദ്രയാൻ 2 വിക്ഷേപണത്തിന് 960 കോടിയാണ് ചെലവായത്. എന്നാൽ ഇത്തവണ വിക്ഷേപണത്തിന് 250 കോടി ചെലവിൽ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമെന്നും കെ ശിവൻ വ്യക്തമാക്കി.

you may also like this video

Eng­lish sum­ma­ry: chan­drayan 3 mis­sion will soon said isro chair­man k.shivan