തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റിലെ അന്തേവാസികളുടെ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു. കോട്ടയം എഡിഎം അനിൽ ഉമ്മനാണ് അന്വേഷണ ചുമതല. മരണങ്ങളിലെ ദുരൂഹത നീങ്ങാൻ പരിശോധനാഫലം കാത്തിരിക്കുകയാണ് പൊലീസും ആരോഗ്യവകുപ്പും. പുതുജീവൻ മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികളുടെ മരണത്തിൽ അന്വേഷണം നടത്താൻ കോട്ടയം ജില്ലാ കലക്ടറാണ് എഡിഎമ്മിനോട് ആവശ്യപ്പെട്ടത്. സ്ഥാപനത്തിൽ എത്തിയ എഡിഎം പ്രാഥമിക തെളിവെടുപ്പ് നടത്തി.
മരണം, സ്ഥാപനത്തിന്റെ പ്രവർത്തനം തുടങ്ങിയവ സംബന്ധിച്ച് വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. മരണകാരണം ന്യുമോണിയ ബാധയാണെന്ന് പ്രാഥമിക നിഗമനമുണ്ട്. എന്നാൽ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമെ അന്തിമ തീരുമാനത്തിൽ എത്താനാകു.
മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള മരുന്ന് അമിതമായി നൽകിയതാണോ മരണകാരണമെന്നും അന്വേഷിക്കും. അങ്ങനെ വന്നാൽ ചികിത്സാപിഴവായി കണ്ട് നടപടിയിലേക്ക് നീങ്ങാനാകും. അതേസമയം, സമാന രോഗലക്ഷണങ്ങൾ കാട്ടിയ മറ്റൊരു അന്തേവാസിയെ കൂടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആറ് പേർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
English Summary; changanassery puthujeevan death follow up
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.