28 March 2024, Thursday

Related news

March 28, 2024
March 7, 2024
March 1, 2024
March 1, 2024
February 13, 2024
January 29, 2024
January 17, 2024
October 1, 2023
September 23, 2023
September 20, 2023

ടൈംടേബിളിൽ മാറ്റം; ഒമ്പതാം ക്ലാസുകവരെയുള്ള വാർഷിക പരീക്ഷ നാളെ മുതല്‍

Janayugom Webdesk
തിരുവനന്തപുരം
March 12, 2023 8:48 am

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ നാളെ ആരംഭിക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് പരീക്ഷ. 30 ന് അവസാനിക്കും. അപ്രതീക്ഷിത അവധിയെ തുടർന്ന്‌ മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അത്‌ 31ന്‌ നടത്തും. നേരത്തെ പ്രസിദ്ധീകരിച്ച ടൈംടേബിളില്‍ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒരേ ബെഞ്ചിൽ കൂടുതൽ കുട്ടികൾ ഇരുന്ന്‌ പരീക്ഷ എഴുതേണ്ട സാഹചര്യം ഒഴിവാക്കാനാണിത്‌. 

എട്ട്‌, ഒമ്പത്‌ ക്ലാസുകളിലെ പരീക്ഷകളുടെ ദിവസങ്ങളും പരസ്‌പരം മാറ്റിയിട്ടുണ്ട്‌. എസ്‌എസ്‌എൽസി പരീക്ഷയ്‌ക്ക്‌ സ്ക്രൈബ്‌ ആവശ്യമാണെങ്കിൽ ഒമ്പതാം ക്ലാസ്‌ വിദ്യാർത്ഥികളെയാണ്‌ നിയോഗിക്കുന്നത്‌. അങ്ങനെ വരുമ്പോൾ സ്ക്രൈബുകളാകുന്ന കുട്ടികൾക്ക്‌ രാവിലെ മുതൽ വൈകിട്ട്‌ വരെ പരീക്ഷ എഴുതുന്ന സാഹചര്യം ഒഴിവാക്കാനാണ്‌ ഒമ്പതിലെ പരീക്ഷ എസ്‌എസ്‌എൽസി നടക്കുന്ന ദിവസങ്ങളിൽ ഒഴിവാക്കി പുനഃക്രമീകരിച്ചത്‌. വെള്ളിയാഴ്‌ചകളിൽ പരീക്ഷ 2.30 മുതൽ 4.45 വരെയായിരിക്കും. അന്ന്‌ കൂൾ ഓഫ്‌ ടൈം 2.15 മുതൽ 2.30 വരെയാണ്. 

Eng­lish Summary;Change in Annu­al Exam­i­na­tion Timetable
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.