Web Desk

ലണ്ടന്‍

August 19, 2021, 10:36 pm

മൂന്നാം ടെസ്റ്റ്; ഇംഗ്ലണ്ട് ടീമില്‍ അഴിച്ചുപണി

Janayugom Online

രണ്ടാം ടെസ്റ്റിലേറ്റ കനത്ത പരാജയത്തില്‍ നിന്നും കരകയറുന്നതിനായി ടീമില്‍ അഴിച്ചുപണി നടത്തി ഇംഗ്ലണ്ട്. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്ക് ആകാതിരുന്നത് തോല്‍വിക്ക് കാരണമായെന്നു വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് ടീമില്‍ മാറ്റങ്ങള്‍ക്കൊണ്ടുവരാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാവുന്നത്.

നിലവിലെ ഇംഗ്ലണ്ട് ഓപ്പണര്‍ ഡോം സിബ്ലിക്ക് പകരം ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാനെ തിരിച്ചുവിളിച്ചിട്ടുണ്ട്. മറ്റൊരു താരമായ ജെയിംസ് വിന്‍സിനും ഇംഗ്ലണ്ട് അവസരം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോശം ഫോമിനെ തുടര്‍ന്ന് സാക്ക് ക്രൗളിക്കും അടുത്ത മത്സരം നഷ്ടമാവും.

അതേസമയം കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ മാര്‍ക്ക് വുഡ് മൂന്നാം ടെസ്റ്റ് മത്സരത്തില്‍ കളിക്കുമെന്നു റിപ്പോര്‍ട്ടുണ്ട്. ഇംഗ്ലണ്ട് ബൗളര്‍ സീമര്‍ സഖിബ് മഹ്മൂദും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാം ടെസ്റ്റ് 25ന് ലീഡ്‌സിലാണ് നടക്കുക.

You may also like this video: