വിദേശത്തു നിന്ന് പ്രവാസികളെയും കൊണ്ട് തിരികെ വരുന്ന വിമാനത്തിന്റെ സമയ ക്രമത്തിൽ മാറ്റം.നാളെ കൊച്ചിയിലേക്ക് ഒരു വിമാനം മാത്രം. ദോഹയിൽ നിന്നുള്ള സർവീസ് സമയക്രമത്തിലാണ് മാറ്റം. ദോഹ ‑കൊച്ചി വിമാനം ശനിയാഴ്ചത്തേയ്ക്ക് മാറ്റി. കൊച്ചിയിലും കോഴിക്കോടും വിമാനം നാളെ രാത്രി 9: 40ന് എത്തും. ദുബായിൽ നിന്നുള്ള വിമാനം കോഴിക്കോടേക്ക്. ഓരോ വിമാനത്തിലും 170ൽ താഴെ യാത്രക്കാർ മാത്രം.
ഇത് അബുദാബിയിൽ നിന്ന് പുറപ്പെടുമെന്ന് അറിയിച്ച വിമാനമാണ്. ഈ വിമാനത്തിലെ യാത്രക്കാർക്കുള്ള ടിക്കറ്റ് വിതരണം തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് 4.15ന് അബുദാബിയിൽ നിന്നു കൊച്ചിയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ടിക്കറ്റ് വിതരണമാണ് പുരോഗമിക്കുന്നത്. എംബസിയിൽ റജിസ്റ്റർ ചെയ്തവരിൽ നിന്നു തൊഴിൽ നഷ്ടപ്പെട്ടവർ, ഗർഭിണികൾ, സന്ദർശകർ, തൊഴിൽ വീസ കാലാവധി കഴിഞ്ഞവർ, മുതിർന്നവർ തുടങ്ങിയവരെയാണ് മുൻഗണാക്രമത്തിൽ തിരഞ്ഞെടുത്തത്.
Updating…
ENGLISH SUMMARY: change in the time of flight
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.