20 April 2024, Saturday

Related news

April 15, 2024
April 8, 2024
April 7, 2024
April 5, 2024
April 5, 2024
April 4, 2024
April 3, 2024
April 3, 2024
March 28, 2024
March 21, 2024

സമയത്തില്‍ മാറ്റം; ട്രെയിനുകള്‍ വൈകും

Janayugom Webdesk
ന്യൂഡല്‍ഹി
November 12, 2022 11:47 am

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ വൈകിയോടും. മുംബൈ ലോകമാന്യ തിലക് ടെര്‍മിനല്‍ സ്റ്റേഷനിലെ പിറ്റ് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റമുണ്ടാകും. അടുത്തമാസം 13 വരെയാകും സമയക്രമത്തില്‍ മാറ്റമുണ്ടാകുക. തിരുവനന്തപുരം സെന്‍ട്രല്‍— ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസും മംഗളൂരു സെന്‍ട്രല്‍— മുംബൈ ലോകമാന്യ തിലകും യാത്ര പന്‍വേല്‍ ജംങ്ഷനില്‍ അവസാനിപ്പിക്കും.
അതേസമയം ആലപ്പുഴ- എം ജി ആര്‍ ചെന്നൈ സെന്‍ട്രല്‍ പ്രതിദിന എക്സ്പ്രസ് ട്രെയിന്‍ സമയത്തില്‍ മാറ്റം. വൈകിട്ട് 4.05ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ടിരുന്ന ട്രെയിന്‍ ഇനി മുതല്‍ വൈകിട്ട് 3.40ന് പുറപ്പെടും. അടുത്ത ദിവസം പുലര്‍ച്ചെ 5.30ന് ചെന്നൈയില്‍ എത്തും. നേരത്തെ 5.50നാണ് എത്തിയിരുന്നത്. 

Eng­lish Sum­ma­ry: change in time; Trains will be late

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.