സംസ്ഥാനങ്ങളും പൊതുസമൂഹവും ഉയർത്തിയ പ്രതിഷേധത്തിന്റെയും സുപ്രീം കോടതി ഉൾപ്പെടെ നീതിന്യായ പീഠങ്ങൾ നടത്തിയ നിശിത വിമർശനത്തിന്റെയും ഫലമായി കേന്ദ്രസര്‍ക്കാര്‍ വാക്സിന് നയം ഭാഗികമായി തിരുത്തി. പതിനെട്ട് വയസിനു മുകളിലുള്ള എല്ലാവര്ക്കും കോവിഡ് വാക്സിന് കേന്ദ്രം സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചു.
പഴയ വാക്സിനേഷന് നയത്തില്‍ തിരുത്തല്‍ വരുത്തി 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും കേന്ദ്രം വാക്സിന് സൗജന്യമായി ജൂണ്‍ 21 മുതല്‍ ലഭ്യമാക്കും. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്സിന് കേന്ദ്രം നേരിട്ടു വാങ്ങി വിതരണം ചെയ്യും. രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം നടപ്പിലാക്കുമെന്നും രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് വിതരണം ചെയ്യുന്ന 75 ശതമാനം വാക്സിനുകള്‍ സൗജന്യമായും ബാക്കി വരുന്ന 25 ശതമാനം സ്വകാര്യ ആശുപത്രികളില്‍ നിശ്ചിത നിരക്ക് ഈടാക്കിയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ സംസ്ഥാനങ്ങള്‍ പണം നല്കി വാങ്ങണമെന്ന് ആവശ്യപ്പെട്ട 25 ശതമാനം കൂടി കേന്ദ്രം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ വാക്സിന് നയത്തിലും കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിലെ പ്രതിരോധത്തിലും കേന്ദ്ര സര്‍ക്കാരിന് സംഭവിച്ച വീഴ്ചകള്‍ ന്യായീകരിക്കാനുള്ള ശ്രമങ്ങളായിരുന്നു മോഡിയുടെ പ്രസംഗത്തില്‍ ഉടനീളം ഉണ്ടായിരുന്നത്. പ്രധാനമന്ത്രി ഗരീബ് അന്ന യോജന പ്രകാരം സൗജന്യ റേഷൻ ദീപാവലി വരെ തുടരുമെന്നും മോഡി അറിയിച്ചു. മുന്‍ വാക്സിന് നയപ്രകാരം കമ്പനികള്‍ ഉല്പാദിപ്പിക്കുന്ന വാക്സിന്റെ പകുതി കുറഞ്ഞനിരക്കില്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കണം. 25 ശതമാനം വീതം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും കൂടിയ വിലയ്ക്ക് നല്‍കാം. 18 മുതല്‍ 45 വയസുവരെയുള്ള പ്രായക്കാര്‍ക്ക് കേന്ദ്രം നല്കുന്ന വാക്സിന് നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ടായി.
വാക്സിന് നയത്തിനെതിരെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്തുവന്നതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുകയായിരുന്നു. വാക്സിന് കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നായിരുന്നു ആക്ഷേപം. നയം യുക്തിരഹിതമാണെന്നും ഏകപക്ഷീയമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അടവുനയം എല്ലാവര്ക്കും സൗജന്യമല്ല
എല്ലാവര്ക്കും വാക്സിന് സൗജന്യമായി നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പുതിയ പ്രഖ്യാപനത്തിലും ഒളിച്ചുകളി. സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് മാത്രമായിരിക്കും സൗജന്യം. സ്വകാര്യ ആശുപത്രികളില്‍ നിന്ന് വാക്സിന് എടുക്കാന്‍ തുടര്‍ന്നും നിശ്ചിത വിപണി വില കൂടാതെ സര്‍വീസ് ചാര്‍ജും നല്‍കണം. വാക്സിന് ഡോസിന്റെ വിലയ്ക്കു പുറമെ പരമാവധി 150 രൂപ മാത്രമെ സര്‍വീസ് ചാര്‍ജായി ഈടാക്കാവൂ എന്നാണ് പുതിയ നിര്‍ദ്ദേശം. അധികമായി സര്‍വീസ് ചാര്‍ജ് ഈടാക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
English summary: Change in Vaccine policy
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.