അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം മുന്നില്‍ കണ്ട് ഇന്ത്യയില്‍ മാറ്റത്തിന് സമയമായതായി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ജനാധിപത്യം, സമാധാനം, സത്യം, ശാസ്ത്രം എന്നിവ വീണ്ടെടുക്കാന്‍ അമേരിക്കയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമലാ ഹാരിസിന്റെയും വിജയം വ്യക്തമാക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞു.
അമേരിക്കയില്‍ സംഭവിച്ച പോലെ മാറ്റം ഇന്ത്യയിലും അനിവാര്യമാണെന്നും ഇത് നഷ്ടപ്പെട്ടുപോയ ഇന്ത്യയുടെ സ്വാതന്ത്ര്യം തിരിച്ചു പിടിക്കാന്‍ ആവിശ്യമാണ്. ബീഹാര്‍ തെരഞ്ഞെടുപ്പ് മോദി ഭരണം അവസാനിക്കാന്‍ പോകുന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY: change is mandatory for India says prashanth bhushan
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.