Web Desk

തിരുവനന്തപുരം

June 07, 2020, 5:53 pm

തിങ്കളാഴ്ച (ജൂൺ 08) നടത്താനിരുന്ന കേരള സർവകലാശാലാ പരീക്ഷയ്ക്ക്‌ മാറ്റം

Janayugom Online

നാളെ (തിങ്കൾ) രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന കേരള സർവകലാശാലയുടെ ആറാം സെമസ്റ്റർ സിബിസിഎസ്എസ് പരീക്ഷയിൽ ചില വിഷയങ്ങൾ മാറ്റിവെച്ചു.

ബി എ ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, മലയാളം ലാംഗ്വേജ് കൾച്ചർ ആന്റ് ലിറ്ററേച്ചർ, ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, കരിയർ റിലേറ്റഡ് ബിഎ ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.