വോട്ടർ പട്ടിക മാറ്റുക അപ്രായോഗികം

Web Desk

തിരുവനന്തപുരം

Posted on February 15, 2020, 10:37 pm

ബൂത്ത് അടിസ്ഥാനത്തിലുള്ള പാർലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയെ, വാർഡ് അടിസ്ഥാനമാക്കി മാറ്റാൻ 2,50,000 ഉദ്യോഗസ്ഥരുടെ സേവനവും 10 കോടി രൂപയും വേണ്ടി വരുമെന്നു കരുതുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്കരൻ. നാല് മാസത്തിനകം വാർഡ് അടിസ്ഥാനത്തിൽ വോട്ടർ പട്ടിക മാറ്റുക അപ്രായോഗികമാണെന്ന് സുപ്രീം കോടതിയെ അറിയിക്കും. 2015ലെ വോട്ടർ പട്ടിക അംഗീകരിക്കണമെന്നും ആവശ്യപ്പെടും.

പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തുടർന്നു നിർത്തിവച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ സർവകക്ഷിയോഗം വിളിക്കാനാവില്ല. ഒക്ടോബർ, നവംബർ മാസങ്ങളിൽ തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.

ENGLISH SUMMARY:Change the vot­er list Imprac­ti­cal

YOU MAY ALSO LIKE THIS VIDEO