ടിവി കാണുന്നതിനിടയില്‍ ചാനല്‍ മാറ്റി; ഭര്‍ത്താവ് ഭാര്യയെയും മകളെയും വിറകു കൊണ്ട്‌ തലയ്ക്കടിച്ചു

Web Desk
Posted on November 18, 2019, 9:10 am

ഇടുക്കി: ടിവി കാണുന്നതിനിടയിൽ ചാനൽ മാറ്റിയെന്ന കാരണത്താൽ ഭർത്താവ് ഭാര്യയെയും മകളെയും വിറക് കമ്പിനടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വളകോട് ഈട്ടിക്കത്തടത്തില്‍ സുരേഷ് നൈനാനാ(47)ണ് ഭാര്യ മേഴ്‌സി (42), മകള്‍ മെര്‍ലിന്‍ (20)എന്നിവരെ തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ചത്.

ശനിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്ന സുരേഷ് ടി വി കാണുകയായിരുന്നു. അതിനിടയില്‍ ഭാര്യ ചാനല്‍ മാറ്റിയതാണ് തര്‍ക്കത്തിന് കാരണം. അമ്മയെ വിറകുകൊണ്ടടിക്കുന്നതു കണ്ട മകള്‍ തടസ്സം പിടിച്ചതോടെ മകളുടെയും തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പുതറ പൊലീസ് അറസ്റ്റുചെയ്ത പ്രതിയെ കട്ടപ്പന കോടതി റിമാന്‍ഡു ചെയ്തു.