March 26, 2023 Sunday

Related news

May 6, 2022
January 16, 2022
December 31, 2021
December 14, 2021
December 13, 2021
December 2, 2021
November 29, 2021
November 11, 2021
November 4, 2021
September 23, 2021

ഗ്രീൻ സോണിൽ ഈ മൂന്ന് ജില്ലകൾ ; സംസ്ഥാനത്തെ പുതിയ ഇളവുകൾ ഇങ്ങനെ

Janayugom Webdesk
May 2, 2020 5:58 pm

സംസ്ഥാനത്തെ സോണുകളിൽ വീണ്ടും മാറ്റം. കണ്ണൂർ, കോട്ടയം ജില്ലകൾ മാത്രമാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകൾ ഗ്രീൻ സോണിൽ. ഒൻപതു ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്.കാസർഗോഡ്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, മലപ്പുറം, വയനാട് ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്.

സംസ്ഥാനത്ത് ഇന്ന് 2 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. വയനാട്-1, കണ്ണൂർ‑1 എന്നിവടങ്ങളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് എട്ടു പേർ രോഗമുക്തി നേടി. ഇതിൽ ആറ് പേർ കണ്ണൂരിലും രണ്ട് പേർ ഇടുക്കിയിലുമാണ് .ഒരു മാസമായി ഗ്രീൻ സോണിലായിരുന്ന വയനാടിനെ ഓറഞ്ച് സോണിലേയ്ക്ക് മാറ്റേണ്ടി വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു .

സംസ്ഥാനത്ത് 96 പേരാണ് ചികിത്സയിലുള്ളത്. 21894 പേർ നിരീക്ഷണത്തിലാണ്. 410 പേർ ആശുപത്രികളിലാണ്. ഇന്ന് 80 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംസ്ഥാനത്ത് പുതിയ ഹോട്ട് സ്പോട്ടുകളില്ല. ഇപ്പോൾ 80 ഹോട്ട് സ്പോട്ടുകളാണ് നിലവിൽ ഉള്ളത്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ ഹോട്ട് സ്പോട്ടുകളുള്ളത്. 23 മേഖലകളാണ് ഇവിടെ ഹോട്ട് സ്പോട്ട് പട്ടികയിലുള്ളത്. ഇടുക്കിയിലും കോട്ടയത്തും 11 പ്രദേശങ്ങളാണ് ഹോട്ട് സ്പോട്ടിലുള്ളത്.

ENGLISH SUMMARY: changes in covid zones in Kerala

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.