ബാങ്കുകളിൽ നിന്ന് മാർച്ച് 16 മുതൽ നൽകുന്ന എല്ലാ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ എടിഎമ്മുകളിലും പോയിന്റ് ഓഫ് സെയിൽ ടെർമിനുകളിലും ആഭ്യന്തര ഇടപാടുകൾക്കും വേണ്ടി മാത്രമേ ഉപയോഗിക്കാനാകു. ഉപഭോക്താവ് ഓൺലൈൻ ഇടപാടുകൾക്ക് വേണ്ടി കാർഡ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ബാങ്കിനെ ആ വിവരം കാർഡ് ഉടമ അറിയിക്കേണ്ടതാണ്.ബാങ്കിൽ പോകാതെ ഈ സേവനങ്ങൾ ലഭ്യമല്ല.
നിലവിൽ എല്ലാ കാർഡുകളും ഈ സേവനം ഡിഫാൾട്ടായി ലഭിക്കുന്നതാണ്. പുതിയതായി എടുക്കുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാർഡുക്കൾക്കാണ് രാജ്യാന്തര സേവനങ്ങൾക്കും ഓൺലൈൻ ഇടപാടുകൾക്കും വേണ്ടി ബാങ്കിനെ നേരിട്ട് സമീപിക്കേണ്ടത്. ഉപഭോക്താവിന് ഇന്ത്യക്ക് പുറത്ത് കാർഡ് ഉപയോഗിക്കാൻ താല്പര്യമുണ്ടാകിൽ രാജ്യാന്തര ഇടപാടുകൾ പ്രവർത്തനസജ്ജമാക്കാൻ അവർ ബാങ്കിനോട് ആവശ്യപ്പെടണം.
ENGLISH SUMMARY: changes in credit and debit card
YOU MAY ALSO LIKE THIS VIDEO