February 1, 2023 Wednesday

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകളില്‍ തിരുത്ത്

Janayugom Webdesk
തിരുവനന്തപുരം
April 20, 2020 12:30 pm

സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകളില്‍ തിരുത്ത്. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല. ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ ചെന്ന് മുടിവെട്ടാം. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാമെന്ന ഇളവും തിരുത്തുന്നു. പാഴ്സല്‍ സൗകര്യം മാത്രമാണ് ഉണ്ടാവുക. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സമയം ഒന്‍പത് മണിവരെയാക്കി. വര്‍ക്ക്ഷോപ്പ് തുറക്കുന്നതിന് കേന്ദ്രത്തോട് അനുമതി തേടും. കൂടാതെ ഇരുചക്രവാഹനത്തില്‍ രണ്ട് പേരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്രം ഏപ്രില്‍ 15ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേരളം പാലിച്ചില്ലെന്നും അനുവദിച്ച ഇളവുകളില്‍ തിരുത്തല്‍ വരുത്തണമെന്നുമുള്ള കേന്ദ്ര നിര്‍ദ്ദേശമുണ്ടായിരുന്നു.

Eng­lish Sum­ma­ry: Change in lock down concession

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.